കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. തടയാനെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേറ്റു.
സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 11 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളത്.
തടവുകാര്‍ പലപ്പോഴും ജയിലില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും വിഷയത്തില്‍ പോലിസിന് പരാതി നല്‍കിയിട്ടുള്ളതായും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സമയത്ത് ഒരു തടവുകാരന്‍ സ്വന്തം ശരീരത്തില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകള്‍ ഉണ്ടാക്കിയി. ഇതറിഞ്ഞാണ് ജയില്‍ ഉദ്യോഗസ്ഥര്‍ സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് എത്തിയത്.
ഇതോടെ ആ ബ്ലോക്കിലെ തടവുകാരെല്ലാം അവിടെയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിയുകയായിരുന്നു. സംഭവത്തില്‍ പ്രിസണ്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ആറ് തടവുകാര്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
പരിക്കേറ്റവരെല്ലാം ചികില്‍സ തേടി, ആരുടേയും പരിക്ക് സരമുള്ളതല്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കാപ്പ തടവുകാരുള്‍പ്പെടെ പലപ്പോഴും ജയിലില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും ചില നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളത് എന്നും അധികൃതര്‍ പറഞ്ഞു.
