പരിയാരം: പതിനൊന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. സബ് ഇൻസ്പെക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥനെ (62) ആണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. പരാതി ഉയർന്നതിന് പിന്നാലെ പരിയാരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
