കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ നാലിന് മിനി ജോബ് ഫെയർ നടത്തുന്നു. അന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള അഭിമുഖം നടക്കുക.
ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എച്ച്ആർ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ, സെയിൽസ് കൺസൽട്ടന്റ്, സർവീസ് എഞ്ചിനീയർ (ഡീസൽ എഞ്ചിൻ ആൻഡ് ജനറേറ്റേഴ്സ്), സർവീസ് എഞ്ചിനീയർ ട്രെയിനി എന്നീ ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പ്ലസ് ടു, ഡിഗ്രി, എംബിഎ (എച്ച്ആർ), ഐടിഐ, ബികോം എന്നിവയാണ് ആവശ്യമായ യോഗ്യതകൾ.
താല്പര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ സ്ലിപ് മാത്രം ഹാജരാക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് 0497-2707610, 6282942066 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
