പയ്യന്നൂർ: മുൻ നഗരസഭ കൗൺസിലറെ വീടിന്റെ വർക്ക് ഏരിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടങ്കാളിയിലെ മാടക്ക വീട്ടിൽ പി കണ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ ജൂൺ 30 വൈകുന്നേരം അഞ്ചോടെയാണ് വീടിന് പിറകുവശത്തെ വർക്ക് ഏരിയയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഇരുമ്പ് പൈപ്പിൽ ഷാളിൽ തൂങ്ങിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, നഗരസഭ കൗൺസിലർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. പരേതരായ മാടക്ക കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാട് - പരത്തി യശോദ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുനന്ദ. മക്കൾ: സുകിന, സെനക. മരുമകൻ: അജേഷ് (ഏഴിലോട്). സഹോദരങ്ങൾ: രാമചന്ദ്രൻ, പുരുഷോത്തമൻ, നളിനി, സതി, സതീശൻ, അജിത. ശവസംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തിൽ നടക്കും.
