പോക്സോ കേസിൽ അറസ്റ്റിലായ പൂനെ സ്വദേശിയായ പ്രതി, ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പൂനെയിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത സഞ്ജുരാജ് മൽഹോത്രയാണ് രക്ഷപ്പെട്ട പ്രതി.
രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
