Zygo-Ad

സാമൂഹ്യ പ്രാധാന്യമുള്ള ഹ്രസ്വസിനിമകളും ഡോക്യുമെന്ററികളും ക്ഷണിച്ചു


 സാമൂഹ്യ പ്രാധാന്യമുള്ള ഹ്രസ്വ സിനിമകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് സൃഷ്ടികൾ ക്ഷണിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖല കേന്ദ്രം, വിവിധ വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവടങ്ങളിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനങ്ങളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് യൂട്യൂബ് ലിങ്കായോ ടെലഗ്രാം വഴിയോ സിനിമകളും ഡോക്യുമെന്ററികളും അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447372316, 9605036791 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

Previous Post Next Post