കണ്ണൂർ: കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 വെള്ളിയാഴ്ച മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 01:00 മണി വരെയാണ് ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം നടക്കുക.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (ആൺ), ഓഫീസ് സ്റ്റാഫ് (പെൺ) എന്നീ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം എത്തേണ്ടതാണ്. 300 രൂപ ഫീസ് നൽകി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0497-2707610, 6282942066 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
