Zygo-Ad

ഏച്ചൂർ കമാൽ പീടിക റേഷൻകടയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

 


കണ്ണൂർ: ഏച്ചൂർ കമാൽ പീടിക റേഷൻകടയ്ക്ക് മുന്നിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും ഇരിക്കൂറിലേക്ക് പോവുകയായിരുന്ന കളേഴ്സ് എന്ന ബസ്സും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ഗുരുദീപം എന്ന ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ്സുകൾ പരസ്പരം ടിച്ചതിനെ തുടർന്ന് ബസ്സിലെ യാത്രക്കാരായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു.

 

Previous Post Next Post