Zygo-Ad

കളം പദ്ധതി :വിദ്യാർഥികളുമായി സംവദിച്ച് ജില്ലാ കലക്ടർ പി. വിഷ്ണുരാജ്


 കണ്ണൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കളം പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടർ പി. വിഷ്ണുരാജ് സ്‌കൂൾ വിദ്യാർഥികളുമായി സംവാദം നടത്തി. തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റിൻ സീനിയർ സെക്കൻഡറി സ്‌കൂൾ, ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുമായാണ് കലക്ടർ തന്റെ ചേംബറിൽ വെച്ച് ആശയവിനിമയം നടത്തിയത്. അസിസ്റ്റന്റ് കളക്ടർ സ്വാതി എസ് പരിപാടിക്ക് നേതൃത്വം നൽകി.

കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും ആശയവിനിമയ ശേഷിയും വളർത്തിയെടുക്കുന്നതിനുള്ള വിവിധ കളികളും പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി പരിചയപ്പെടുത്തി. ചിത്രങ്ങൾ നൽകി അവ അടിസ്ഥാനമാക്കി കഥകൾ രൂപപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, പ്രതിസന്ധികളിൽപ്പെടുന്ന കുട്ടികൾക്ക് സഹായവും പരിഹാരവും ലഭ്യമാക്കുന്ന വിവിധ ഹെൽപ്ലൈൻ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് അവബോധം നൽകി. വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തി ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ പ്രാപ്തരാക്കുകയാണ് കളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Previous Post Next Post