Zygo-Ad

പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

 


കണ്ണൂരിലെ പ്രമുഖ മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം പൈതൽമല സന്ദർശിക്കാനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു 


 

Previous Post Next Post