നീലേശ്വരം: വീട്ടുജോലിക്കുനിന്ന സ്ത്രീ 4.5 ലക്ഷം രൂപയുടെ സ്വർണ്ണവും 17,000 രൂപയും കവർന്നുവെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. പേരോൽ സ്വദേശിനി ആലപ്പാട്ടു ഹൗസിൽ ചിന്നു മരിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വീട്ടുജോലിക്കാരിയായ സുലോചനയ്ക്കെതിരെയാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.
പരാതിക്കാരിയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിൽ 2022 മുതൽ ജോലി ചെയ്തുവരികയായിരുന്നു സുലോചന. 2025 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ ഇവർ പലപ്പോഴായി വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
