കണ്ണൂർ: യുവതീ യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ഏഴാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് ഈ പ്രോഗ്രാമിന്റെ ഭാഗമാകാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും സഹായിക്കുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ഇതിലൂടെ സാധിക്കും. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. ഈ പ്രോഗ്രാമിൽ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. 2026 ജൂൺ ഒന്നിന് 30 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ tinyurl.com/dcipknrbatch7 എന്ന ലിങ്ക് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 14 ആണ്. കൂടുതൽ വിവരങ്ങൾ അപേക്ഷാ ഫോറത്തിനൊപ്പമുള്ള ലിങ്കിൽ ലഭ്യമാണ്. സംശയനിവാരണത്തിന് 9497715811, 0497 2700243 എന്നീ നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
