Zygo-Ad

കണ്ണൂര്‍ വിമാന താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകളെ കയറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കിയാല്‍ ചെയര്‍മാനും, എംഡി ക്കും നിവേദനം നല്‍കി


കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി പോകുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാത്ത വിമാനത്താവള അധികാരികളുടെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഓള്‍ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU, HMS) കണ്ണൂർ ജില്ലാ കമ്മറ്റി കണ്ണൂർ ഇൻ്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (കിയാല്‍) ചെയർമാനും, എംഡിക്കും നിവേദനം നല്‍കി.

കണ്ണൂർ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി, യാത്രക്കാർ വിളിച്ചു വരുത്തുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ യാത്രക്കാർക്ക് അവരുടെ ലഗേജ് അടക്കം സ്വയം ചുമന്ന് ഏതാണ്ട് ഒരു കി.മീറ്ററോളം നടന്ന് വിമാനത്താവളത്തിന് പുറത്തുള്ള റോഡിലേക്ക് വന്ന് ഓട്ടോ റിക്ഷയില്‍ കയറേണ്ട അവസ്ഥയാണുള്ളത്! 

ഇത് കാരണം യാത്രക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് നേരിടുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി അതേ സമയം ടാക്സി കാറുകളടക്കമുള്ള മറ്റ് വാഹനങ്ങളെ യാത്രക്കാരെ കയറ്റാനായി വിമാനത്താവളത്തിനുള്ളിലേക്ക് കടത്തി വിടുന്നുമുണ്ട്! 

സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളോടും ഓട്ടോറിക്ഷകളെ ആശ്രയിച്ച്‌ യാത്ര ചെയ്യുന്ന വിമാന യാത്രക്കാരോടും വിമാനത്താവള അധികാരികള്‍ കാട്ടുന്ന ഈ സമീപനം തികച്ചും വിവേചനപരമാണെന്ന് യൂണിയൻ നിവേദനത്തില്‍ പറഞ്ഞു.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അവരുടെ താമസ സ്ഥലത്തേക്ക് പോകാനായി വിളിച്ചു വരുത്തുന്ന ഓട്ടോറിക്ഷകളെ മറ്റ് വാഹനങ്ങള്‍ക്ക് അനുവദിക്കുന്നതു പോലെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ച്‌ യാത്രക്കാരെ പിക്ക് അപ് ചെയ്യാനുള്ള അനുവാദം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച്‌ ഈക്കാര്യത്തില്‍ യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്ന് എ.കെ എസ് എ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ലക്ഷ്മണൻ വിമാനത്താവള ചെയർമാന് / എം ഡിക്ക് സമർപ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Previous Post Next Post