കണ്ണൂർ: ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് കണ്ണൂരില്‍ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
സർക്കാർ പെൻഷൻ അനുവദിച്ചിട്ടും സി പി എം നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ പ്രസിഡൻ്റ് വിജില്‍ മോഹനൻ നേതൃത്വം നല്‍കി.
