Zygo-Ad

ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: ഓട്ടോറിക്ഷ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ജൂണ്‍ 10ന്


കണ്ണൂർ: പെട്രോള്‍, ഡീസല്‍ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടും ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ (AKSAT U- HMS) നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ ജൂണ്‍ 10ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തുന്നു.

മാർച്ച്‌ എച്ച്‌എംഎസ് സംസ്ഥാന ജനറല്‍ സക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. 2022 ല്‍ സർക്കാർ നിശ്ചയിച്ച ചാർജ് വാങ്ങിക്കൊണ്ടാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്! അതിനു ശേഷം പലതവണകളായി പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വൻതോതില്‍ വർദ്ധിച്ചു.

ഇതിനു പുറമേ വിവിധ ഇനത്തിലുള്ള ഫീസുകളും, നികുതി കളും, ഫൈനുകളും സർവീസ് ചാർജുകളും വർധിപ്പിച്ചു! കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവിൻ്റെ ഫലമായി തൊഴിലാളികളുടെ ജീവിത ചെലവും ഇരട്ടിയോളമായി വർദ്ധിച്ചു.

ഇതിൻ്റെയൊക്കെ ഫലമായി കേരളത്തിലെ 8 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളും 40 ലക്ഷത്തോളം വരുന്ന അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 25 രൂപയായും വർധിപ്പിക്കണം.

അതോടൊപ്പം ഓരോ കി.മീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികള്‍ക്ക് ലഭിക്കും എന്നുറപ്പാക്കുന്ന തരത്തില്‍ സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണമെന്നും സി എഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു മാണ് സമരം സംഘടിപ്പിക്കുന്നത്..

സമരത്തിന് മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും സഹകരിക്കണമെന്ന് യൂണിയൻ പ്രസ്താവനയില്‍ അഭ്യർത്ഥിച്ചു. ധർണയോടനുബന്ധിച്ച്‌ നടക്കുന്ന യോഗത്തില്‍ എകെഎസ്എ ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ കസ്തൂരി ദേവൻ അദ്ധ്യക്ഷം വഹിക്കും.

 സംസ്ഥാന ജന.സെക്രട്ടറി എൻ. ലക്ഷ്മണൻ , യൂണിയൻ സംസ്ഥാന നേതാക്കളായ മനോജ് സാരംഗ്, എസ് മനോഹരൻ, അബ്ദുറഹിമാൻ ചിറയില്‍, കെ.എസ് ജോഷി, ഐ.ഡി മനോജ്, പി.ചന്ദ്രബോസ് ,അബ്ദുല്‍ റസാഖ് , പി.എ സലിം തുടങ്ങിയ വർപ്രസംഗിക്കും

Previous Post Next Post