Zygo-Ad

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും


കണ്ണൂർ: സംസ്ഥാനത്തെ ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫലം ലഭ്യമാവുക. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് വിവരങ്ങളാണ് ട്രയൽ ഘട്ടത്തിൽ പരിശോധിക്കാനാവുക.

അപേക്ഷകർക്ക് അവരുടെ ഫോൺ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ പേജ് വഴി അലോട്ട്മെന്റ് പരിശോധിക്കാം. 

ജൂൺ 10ന് വൈകിട്ട് 5 മണി വരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുമുണ്ടാകും.

 അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസാന അവസരമാണിത്. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

ഇതിനു ശേഷം ജൂൺ 16ന് ആദ്യ അലോട്ട്മെന്റും, ജൂൺ 22ന് രണ്ടാമത്തെ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. 

ജൂൺ 29ന് അവസാന അലോട്ട്മെന്റ് ലിസ്റ്റ് പുറത്തുവിട്ട് ജൂലൈ രണ്ടിന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. ഓഗസ്റ്റ് 5ഓടെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാകും.

Previous Post Next Post