Zygo-Ad

ചുണ്ടക്കുന്നില്‍ ബസ്‌ അപകടം; മനസാന്നിദ്ധ്യം കൈവിടാതെ ഡ്രൈവർ, വൻ അപകടം ഒഴിവായി


ശ്രീകണ്‌ഠാപുരം: കണ്ണൂരില്‍ നിന്നും ചെമ്പേരി വഴി ഏറ്റുപാറയിലേക്ക്‌ പോവുകയായിരുന്ന ശ്രേയസ്സ്‌ ബസ്‌ ചുണ്ടക്കുന്ന്‌ എസ്‌റ്റേറ്റ്‌ ഗെയ്‌റ്റിനടുത്ത്‌ വെച്ച്‌ അപകടത്തില്‍പ്പെട്ടു.

ചുണ്ടക്കുന്ന്‌ ഇറക്കത്തില്‍ വെച്ച്‌ മറ്റൊരു വാഹനത്തിന്‌ സൈഡ്‌ കൊടുക്കുമ്പോള്‍ ബസ്സിന്റെ ചക്രം ജല്‍ ജീവന്‍ പൈപ്പ്‌ കുഴിയില്‍ താഴുകയും കുഴിയില്‍ നിന്നു കയറ്റാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയില്‍ ബസ്സിന്റെ ലീഫ്‌ പൊട്ടുകയും ബ്രേക്ക്‌ തകരാറിലായതോടു കൂടി ബസ്സ്‌ നിയന്ത്രണം നഷ്‌ടപ്പെട്ടു മുന്നോട്ടു കുതിച്ചു. 

ഡ്രൈവര്‍ മനസാന്നിദ്ധ്യം വിടാതെ റോഡരുകിലുള്ള മതിലിനിടിച്ചു ബസ്‌ നിര്‍ത്തി വലിയൊരപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ്സില്‍ 30ളം യാത്രക്കാരുണ്ടായിരുന്നു.

 നിസ്സാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ട ആശ്വാസത്തിലാണ്‌. ബസ്സ്‌ മതിലില്‍ ഇടിച്ച ശബ്‌ദം കേട്ട്‌ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Previous Post Next Post