Zygo-Ad

ലഹരി മാഫിയയുടെ സാന്നിധ്യം: അഴീക്കോട്‌ ബീച്ചില്‍ നിന്ന്‌ കഞ്ചാവ്‌ ചെടി കണ്ടെത്തി


കണ്ണൂര്‍: പാപ്പിനിശേരി എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കടലോരത്ത്‌ കഞ്ചാവ്‌ ചെടി കണ്ടെത്തിയത്‌.

ആളൊഴിഞ്ഞ ബീച്ച്‌ കേന്ദ്രീകരിച്ച്‌ ലഹരിമാഫിയ വേരുറപ്പിക്കുന്നതിന്റെ സൂചനയായാണ്‌ എക്‌സൈസ്‌ ഇതിനെ കാണുന്നത്‌. സംഭവത്തില്‍ എന്‍.ഡി.പി.എസ്‌ നിയമപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പരിശോധന ശക്‌തമാക്കിയിട്ടുണ്ട്‌.

ഗ്രേഡ്‌ അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.വി. റാഫി, ഗ്രേഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സി. പങ്കജാക്ഷന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ റെനില്‍ കൃഷ്‌ണന്‍, കെ. രമിത്ത്‌ എന്നിവര്‍ പരിശോധനായില്‍ പങ്കെടുത്തു. 

ലഹരിക്കെതിരായ ഓപ്പറേഷന്‍ തണ്ടര്‍ ജില്ലയില്‍ തുടരുമെന്ന്‌ എക്‌സൈസ്‌ അറിയിച്ചു. സംശയാസ്‌പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ എക്‌സൈസിനെ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Previous Post Next Post