കണ്ണൂർ: കണ്ണൂർ പുഴാതി സ്വദേശി ബംഗളുരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. പുഴാതി ഇടച്ചേരി മിനി നവമിയില്‍ മിഥുൻ വിഷ്ണു (37)വാണ് മരിച്ചത്.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി റിട്ട. സീനിയർ ഡിവിഷണല്‍ മാനേജർ പി ജി വിഷ്ണു മോഹൻ നായർ - നിടിയേങ്ങ പറമ്പൻ വീട്ടില്‍ മിനി ദമ്പതികളുടെ മകനാണ്. ബംഗളുരുവില്‍ ഇന്റർനാഷണല്‍ മാർക്കറ്റ് റിസർച്ച് ബിസിനസ് ചെയ്യുന്ന മിഥുൻ ഗായകൻ കൂടിയാണ്.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ബുധൻ പകല്‍ 11ന് ചാല്‍ ബി എൻഎസ്‌എസ് ശാന്തി തീരം ശ്മശാനത്തില്‍. ഭാര്യ: പ്രിയങ്ക, മകൻ: റയാൻഷ് മിഥുൻ. സഹോദരങ്ങള്‍: വരുണ്‍ വിഷ്ണു, ഡോ. നവീൻ വിഷ്ണു.
