Zygo-Ad

കണ്ണൂർ ജയില്‍ ബിരിയാണിക്ക് ഇനി 80 രൂപ, ചപ്പാത്തിക്ക് 30 രൂപ; സാധാരണക്കാര്‍ക്ക് അടിയായി വില വര്‍ധന


കണ്ണൂർ: ശിക്ഷാ തടവുകാരുണ്ടാക്കി ജയില്‍ വകുപ്പ് വില്‍ക്കുന്ന ഗുണമേന്മയും വിലക്കുറവും ഉണ്ടായിരുന്ന ജയില്‍ ബിരിയാണിക്ക് 10 രൂപ വർധിപ്പിച്ചു.

കണ്ണൂർ സെൻട്രല്‍ ജയില്‍ തയ്യാറാക്കു ന്ന ഫ്രീഡം ഫുഡ്സ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഒറ്റയടിക്ക് കൂട്ടിയത് 10 രൂപയാണ്.

 ഹോട്ടലുകളിലെ വൻ വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ജയില്‍ ബിരിയാണി. ബിരിയാണിക്കും ചപ്പാത്തിക്കും വൻ വില്പനയാണ്.

ഹോട്ടല്‍ വിലക്കയറ്റത്തിന് താങ്ങായി നില്‍ക്കുന്നതിനിടെയാണ് ബിരിയാണിക്ക് മുന്നറിയിപ്പില്ലാതെ വില കൂട്ടിയത്. 2014 മുതല്‍ 65രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് 2024ല്‍ 70 രൂപയാക്കി. ഭരണം മാറിയതോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 10രൂപ കൂട്ടി 80 ആക്കിയത്. വിലവർധിപ്പിച്ചത് വില്പനയെ സാരമായി ബാധിച്ചു. 

ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍പന നടത്തുന്ന സ്റ്റാളാണ് തളിപ്പറമ്പ് ബസ്സ്സ്റ്റാൻഡിലേത്. 70 രൂപയുമായി വരുന്നവരോട് 10രൂപ കൂടി ആവശ്യപ്പെടുമ്പോള്‍ വാങ്ങാതെ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വില്‍പനക്കാരൻ പറഞ്ഞു.

Previous Post Next Post