കണ്ണൂർ: കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി.
കണ്ണൂർ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വിയെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
