Zygo-Ad

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ്‌ പിടിയില്‍


തളിപ്പറമ്പ്: തളിപ്പറമ്പ്‌ എക്‌സൈസ്‌ റേഞ്ച്‌ അസി: എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച്‌ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മന്ന യില്‍ 11.500 ലിറ്റര്‍ 23കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു.

ചെങ്ങളായി മുയാലതട്ടിലെ അഭിലാഷിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.ഇയാള്‍ക്കെതിരെഅബ്‌കാരി നിയമപ്രകാരം കേസെടുത്തു. മദ്യം കടത്തുവാന്‍ ഉപയോഗിച്ച കെ എല്‍ 59 എസി 5218 സ്‌കൂട്ടിയും കസ്‌റ്റഡിയില്‍ എടുത്തു.

 പ്രിവന്റീവ്‌ ഓഫീസര്‍ ടി.വി വിജിത്ത്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ എം കലേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഡ്രൈവര്‍ എം പ്രകാശന്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Previous Post Next Post