Zygo-Ad

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ അക്രമം: എസ് എഫ് ഐ നേതാക്കള്‍ അറസ്റ്റില്‍


കണ്ണൂർ: തിരുവനന്തപുരം പാളയത്ത് നേതാക്കള്‍ക്കെതിരെ നടന്ന പൊലിസ് മർദ്ദനത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൻ്റെ മാർച്ചിൻ്റെ മറവില്‍ അക്രമം നടത്തിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍.

എസ്.എ ഫ്.ഐ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗിരീഷ്, കെ എം വൈഷ്‌ണവ്, ജില്ലാ ക മ്മിറ്റി അംഗം കെ എം അതുല്‍രാജ് എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്.

എസ് എഫ് ഐ പ്രവർത്തകനായ ഫർഹാനെ പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടിയിരുന്നു. തി വനന്തപുരത്ത് എസ്.എഫ്.ഐ ആഹ്ളാദ പ്രകടനത്തിനിടെ പോലീസുംഎസ്.എഫ്.ഐ നേതാക്കളും ഏറ്റുമുട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതികരിക്കുന്നതിൻ്റെ ഭാഗമായാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ അക്രമാസക്തമായത്.

ഓഫീസിൻ്റെ കവാടത്തിലുള്ള പ്രവേശന മതില്‍ തകർത്തും എസ്.പിയുടെ ഔദ്യോഗിക വാഹനങ്ങള്‍ ക്ക് കേടുപാടുകള്‍ വരുത്തിയും ഓഫീസിനു മുൻവശത്തെ ചെടി ചെടികള്‍ അടിച്ചുപൊട്ടിച്ചു ഒരുലക്ഷം രൂപയുടെ നഷ്‌ടം വരുത്തുകയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ഇതില്‍ ഉള്‍പ്പെട്ടവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത് സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 106 ഓളം എസ്.എഫ്.ഐ പ്രവർത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Previous Post Next Post