Zygo-Ad

ഗോവയില്‍ നിന്ന് ലഹരിക്കടത്ത്: പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി കണ്ണൂരിൽ യുവാവ് പിടിയില്‍


കണ്ണൂർ: റെയില്‍വേ സ്റ്റേഷൻ പരിസരത്തു നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലില്‍ മുഹമ്മദ് തസ്ലീം എൻ.പി. (26) ആണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂർ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു സമീപമുള്ള റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറിലാക്കി സൂക്ഷിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തി. ഇതിനു പുറമെ 2510 രൂപ, ഒരു ഐഫോണ്‍, ആധാർ കാർഡ്, എടിഎം കാർഡ് എന്നിവയും യുവാവില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഗോവയില്‍ നിന്നും ട്രെയിൻ മാർഗം മയക്കുമരുന്ന് പയ്യന്നൂരില്‍ എത്തിച്ച്‌ വില്പന നടത്തുകയാണ് യുവാവ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post