Zygo-Ad

കണ്ണൂർ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ആയിത്തറ മമ്പറത്ത് നടക്കും


 കണ്ണൂർ: പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തിയ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി.

സ്കൂൾ സന്ദർശന വേളയിൽ ലഭിച്ച നിർദ്ദേശങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കും. ഇതിന്റെ ആദ്യഘട്ടമായി വിദ്യാലയങ്ങളിൽ ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് അഗ്നിശമനസേനയുടെ നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനായി കണ്ണൂർ കോർപ്പറേഷനെയും സംസ്ഥാന സർക്കാരിനെയും സമീപിക്കാനും യോഗത്തിൽ തീരുമാനമായി.

കൂടാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്നതിനായി ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ വിജയോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് യോഗം വ്യക്തമാക്കി.

 

Previous Post Next Post