കണ്ണൂർ: കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പയ്യാവൂർ മുത്താറിക്കുളത്തെ പുളിമൂട്ടില്‍ ശശി (65)യാണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു ശശിക്ക്കടന്നല്‍ക്കുത്തേറ്റത്. മരത്തില്‍കയറി കൊമ്പ് വെട്ടുമ്പോള്‍ കടന്നല്‍ക്കൂട് ഇളകി ശശിയെ കുത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ :സുഭദ്ര (ഇസ്രായേല്‍). മക്കള്‍: സുമേഷ്, സുമിത. മരുമക്കള്‍: രമ്യ, അശോകൻ (ഖത്തർ).
