കണ്ണൂർ : കണ്ണൂർ പൈസക്കരിയില്‍ വാഹനാപകടം. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടച്ചു യുവാവ് മരിച്ചു
കണ്ണൂർ: പൈസക്കരിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു. പൈസക്കരി ദേവമാതാ കോളേജ് വിദ്യാർത്ഥിയായ ആൽബിൻ തോമസ് (വിൻസെന്റ്) ആണ് മരിച്ചത്. കോളേജിലേക്ക് പരീക്ഷ എഴുതാനായി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ ചരലിൽ തെന്നിമറിയുകയും, ഈ സമയം എതിർദിശയിൽ നിന്ന് വന്ന ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
അപകട സ്ഥലത്തു വച്ച് തന്നെ മരണം സംഭവിച്ചു. പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ തോമസ് (വിൽസൺ) - അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽബിൻ. ദേവമാതാ കോളേജിലെ തന്നെ ഡിഗ്രി വിദ്യാർത്ഥിയായ എബിൻ സഹോദരനാണ്.
