പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കണ്ണൂരിലെത്തി. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷമാണ് അദ്ദേഹം കണ്ണൂരിലെത്തിയത് .
കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന് പ്രവർത്തകർ ഉജ്വല സ്വീകരണം നല്‍കി. സി.പി.ഐ.എം.ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
മുദ്രാവാക്യം വിളിച്ചു കൊണ്ടും ഷാള്‍ അണിയിച്ചു കൊണ്ടുമാണ് പിണറായി വിജയനെ സ്വീകരിച്ചത്. സിപിഐഎം നേതാക്കളായ കെ. സുരേന്ദ്രൻ, പി. ശശി എന്നിവരും ഉണ്ടായിരുന്നു.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിമർശനം. തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ ദിവസങ്ങളിലും വിമർശനമുയർന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി മാറിയെന്നും വിമർശനമുണ്ടായി. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്നും വിമർശനമുയർന്നു.
