മയ്യിൽ: പഴശ്ശി കമ്പിനി പീടികയ്ക്ക് സമീപം പെട്രോൾ പമ്പിന് മുന്നിൽ കാറും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. നാറാത്ത് വി.ആർ ഗാർമെൻ്റ്സിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി ബസും, ഇരുവാപ്പുഴ നമ്പ്രത്ത് നിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് (ചൊവ്വാഴ്ച) രാവിലെയായിരുന്നു അപകടം. പെട്രോൾ പമ്പിന് മുൻപിൽ വെച്ച് ഇരു വാഹനങ്ങളും ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
