Zygo-Ad

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മിനി ജോബ് ഫെയർ വ്യാഴാഴ്ച നടക്കും

 


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രോജക്ട് എൻജിനിയർ, ഫീൽഡ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ എൻജിനിയർ, സിവിൽ എൻജിനിയർ, ഓപ്പറേഷൻസ് മാനേജർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം നടക്കുക.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, 300 രൂപ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രജിസ്ട്രേഷൻ സ്ലിപ് കാണിച്ച് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2707610, 6282942066 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

 

Previous Post Next Post