Zygo-Ad

കണ്ണൂർ അഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു


കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കുഞ്ഞികിഴക്കയില്‍ വീട്ടില്‍ അമാൻ ആണ് മരിച്ചത്. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപമാണ് ദാരുണമായ ഈ അപകടമുണ്ടായത്.

പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. 

ഇതിന് ശേഷം ബാക്കി വന്ന പടക്കങ്ങള്‍ പ്രവർത്തകർ ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ച ശേഷമാണ് ഇവിടെ നിന്നും പിരിഞ്ഞു പോയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന കുട്ടികള്‍ സൂക്ഷിച്ചു വെച്ചിരുന്ന പടക്കങ്ങള്‍ എടുത്ത് പൊട്ടിക്കുകയായിരുന്നു.

കുട്ടികള്‍ തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളിലൊന്ന് അമാന്റെ കഴുത്തില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

 സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റ് മൂന്ന് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post