Zygo-Ad

വിവാഹ ദിവസം വരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ ഏച്ചൂരിൽ വിവാഹ ദിവസം യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഷബിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജമ്മു കാശ്മീരിൽ എസ് എസ് ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിൻ. തിങ്കളാഴ്ചയാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ വീട്ടിൽ പൂർത്തിയായി വരുന്നതിനിടയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

പരേതനായ ഭരതന്റെയും കൊല്ലൻചിറ അംഗൻവാടി ടീച്ചർ ഷീബയുടെയും മകനാണ്. സഹോദരി: അഭിഷ.

 

Previous Post Next Post