Zygo-Ad

ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി


ആലക്കോട് : ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്സ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി കിളിയന്തറ കുന്നോത്ത് സ്വദേശി മരുതും കുഴിയില്‍ എം. ബിജു മാനുവലാണ് (46) മരിച്ചത്. 

ആലക്കോട് ടൗണിലെ വിവടെക്സ്റ്റയില്‍സിലെ ജീവനക്കാരനാണ്. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാൻ്റ് റോഡില്‍ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്‌സില്‍ മരിച്ചനിലയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിൻ്റേതാണ് വിവ ടെക്സ്റ്റയില്‍സ്.

ബിജുവാണ് ക്വാർട്ടേഴ്‌സില്‍ താമസിച്ചു വരുന്നത്. ബിജു മാനുവല്‍ ഏതാനും മാസം മുമ്പാണ് കടയില്‍ സെയില്‍സ്‌മാൻ ജോലിക്കെത്തിയത്. തുടർന്ന് ക്വാർട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്ന ബിജു മാനുവല്‍ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയിരുന്നത്. 

ഇതിനിടെ ഉടമയായ ബിജു ഇന്നലെ നാട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിയായിട്ടും കട തുറക്കാതെ വന്ന തിനെത്തുടർന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ ത്തുടർന്നും ബിജു ക്വാർട്ടേഴ്സിന് സമീപത്തുള്ളവരെ വിവരമറിയിച്ചു.

 അവർ വന്ന് നോക്കിയപ്പോഴാണ് ക്വാർട്ടേഴ്‌സിന്റെ രണ്ടാം നിലയിലെ മുറിയിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാർട്ടേഴ്സിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു.

ജി.പ്രവീണ്‍, എൻ.ജെ.എസ്.ഐമാ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ സഹകരണാശുപത്രി യിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

രണ്ട് മണിക്കൂർ മുമ്പ് മരിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുളിമുറിയില്‍ കുളിക്കാൻ കയറുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

 മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ ചെറുപുഴയില്‍ ബിജു മാനുവല്‍ വസ്ത്രാലയം നടത്തിയിരുന്നു. ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്.

Previous Post Next Post