കണ്ണൂർ: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് വൈദ്യുതി ഭാഗ്യവുമായി തടസ്സപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് വൈദ്യുതിയിൽ നിയന്ത്രണം.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ വി സബ്സ്റ്റേഷനിൽ 220 കെവി ബുഷിംഗിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നു മുതൽ ഏഴു ദിവസത്തേക്ക് വൈദ്യുതിയിൽ തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു.
