കണ്ണൂർ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മോഡല്‍ കരിയര്‍ സെന്റര്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മെയ് 23ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാനുള്ള അവസരം.
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍, ഓഫീസ് സ്റ്റാഫ്, മാനേജര്‍ ട്രെയിനി, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, ഗ്രാജ്വേറ്റ് സെയില്‍സ് ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം എന്നിവ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ മെയ് 23ന് രണ്ട് സെറ്റ് ബയോഡാറ്റ സഹിതം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് 0497 2703130 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
