കണ്ണൂർ: കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു. മരങ്ങൾ മറിഞ്ഞുവീണ് ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകാതിരിക്കാൻ വസ്തു ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും ഇവ വെട്ടി ഒതുക്കുകയോ മാറ്റുകയോ ചെയ്യേണ്ടതാണ്.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ തയ്യാറാകാത്ത പക്ഷം, ഇതുമൂലം ഭാവിയിൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദികൾ. ദുരന്തനിവാരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന്മേൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
