Zygo-Ad

കണ്ണൂരിൽ റെയിൽവേ ഗേറ്റുകൾ അടച്ചിടും: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിl


 കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള രണ്ട് പ്രധാന റെയിൽവേ ഗേറ്റുകൾ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

താഴെചൊവ്വ - ആയിക്കര (സ്പിന്നിംഗ് മിൽ) റെയിൽവേ ഗേറ്റ് മെയ് 22ന് രാത്രി ഒൻപത് മണി മുതൽ മെയ് 23ന് രാവിലെ ആറ് മണി വരെ അടച്ചിടും. തലശ്ശേരി - കണ്ണൂർ ദേശീയപാതയിലുള്ള ചൊവ്വ റെയിൽവേ ഗേറ്റ് മെയ് 23ന് രാത്രി 10 മണി മുതൽ മെയ് 24ന് പുലർച്ചെ നാല് മണി വരെയും അടച്ചിടുന്നതായിരിക്കും. ഈ സമയങ്ങളിൽ വാഹനയാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.

 

Previous Post Next Post