മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജൂൺ നാല് മുതലാണ് സർവീസ് ആരംഭിക്കുന്നത്.
ചൊവ്വ, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ് ലഭ്യമാകുക. രാത്രി എട്ട് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ദോഹയിലേക്ക് തിരിക്കും. തിരികെ ദോഹയിൽ നിന്ന് രാത്രി 10.40 ന് പുറപ്പെട്ട് പുലർച്ചെ 5.25 നാണ് വിമാനം കണ്ണൂരിൽ തിരിച്ചെത്തുക. നിലവിൽ ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-ദോഹ സെക്ടറിൽ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂടി വരുന്നത്.
