Zygo-Ad

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; അവസരം ലഭിച്ചില്ല:- റിജില്‍ മാക്കുറ്റി


കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണെമെന്ന് ആഗ്രഹിച്ചിരുന്നതായി യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ റിജില്‍ മാക്കുറ്റി.

തനിക്കു സീറ്റ് കിട്ടാത്തതില്‍ ഒരു കലഹവും പാർട്ടിയില്‍ ഉണ്ടാക്കിയില്ല. അവസരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ വരുമെന്നും റിജിലിന്റെ പോസ്റ്റില്‍ പറയുന്നു.

എ.കെ.ആന്റണിയെ കണ്ടപ്പോള്‍ ഇത്തവണ റിജില്‍ സഭയില്‍ ഉണ്ടാകണമെന്നു താൻ പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹവും പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂർ കോർപറേഷനില്‍ മത്സരിച്ചു വിജയിച്ചു.

20 വർഷമായി എല്‍ഡിഎഫ് മാത്രം ജയിക്കുന്ന ആദി കടലായി ഡിവിഷനിലാണ് തനിക്കു പാർട്ടി അവസരം തന്നത്. അവിടെ കോണ്‍ഗ്രസ് പാർട്ടിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് താൻ ജയിച്ചു കയറിയതെന്നും റിജില്‍ കുറിച്ചു.

Previous Post Next Post