Zygo-Ad

കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ലോറിയിടിച്ച് വ്യവസായി മരിച്ചു


 കണ്ണൂർ: പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് വ്യവസായി മരണപ്പെട്ടു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മലബാർ മെറ്റീരിയൽസ് ഉടമ ഷാജി കുന്നത്ത് (43) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്ക്ന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പുറകിൽ നിന്നെത്തിയ ലോറി ഷാജിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഷാജിയുടെ സഹോദരൻ ശ്രീശന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Previous Post Next Post