Zygo-Ad

കണ്ണൂർ പയ്യന്നൂരിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു വ്യാപക അക്രമം സമാധാനയോഗം വിളിച്ച് എഡിഎം

 


വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ പയ്യന്നൂർ മേഖലയിൽ ആരംഭിച്ച രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. മാതമംഗലം പേരൂലിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുടെ കാർ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കാങ്കോൽ കരിങ്കുഴിയിൽ വി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡും കത്തിച്ച നിലയിൽ കണ്ടെത്തി.

മയ്യിൽ മേഖലയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസ് കെട്ടിടം അടിച്ചുതകർത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. സംഘർഷാവസ്ഥ പരിഗണിച്ച് എഡിഎമ്മിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ സമാധാനയോഗം വിളിച്ചു ചേർത്തു. ക്രമസമാധാനം നിലനിർത്താൻ പോലീസ് കർശന ജാഗ്രത പാലിക്കുന്നുണ്ട്.


Previous Post Next Post