കണ്ണൂർ: അഴീക്കോട് മണ്ഡലത്തില്‍ അനുമതിയില്ലാതെ ഓപ്പണ്‍ വോട്ട് ചെയ്തു എന്ന പരാതിയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു.
അഴീക്കോട് പഞ്ചായത്തിലെ സിപിഐഎം അംഗമായ സി. ഷംനയ്‌ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് നടപടികളില്‍ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തി എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്.
അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുല്‍ കരീം ആണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനുമതിയില്ലാതെ വോട്ട് രേഖപ്പെടുത്തി എന്ന അബ്ദുല്‍ കരീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
