Zygo-Ad

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാതയിൽ നാളെ മുതൽ രണ്ടാഴ്ച ഗതാഗത നിരോധനം

 ​


കാഞ്ഞങ്ങാട്: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രമാണിച്ച് നാളെ (ശനിയാഴ്ച) രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി ജില്ലാ പോലീസ് അറിയിച്ചു.

ബദൽ പാതകൾ താഴെ പറയുന്നവയാണ്:

​കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോടേക്ക്: വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് തിരിഞ്ഞ് KSTP റോഡ് വഴി പോകണം. പെരിയ, പൊയ്‌നാച്ചി ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചട്ടഞ്ചാൽ മേൽപ്പാലത്തിൽ കയറാതെ സർവീസ് റോഡിലൂടെ ചട്ടഞ്ചാൽ-പരവനടുക്കം-ദേളി വഴി KSTP റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.

​മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക്: അടുക്കത്ത്ബയൽ ഭാഗത്തുനിന്നും സർവീസ് റോഡ് വഴി പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിലൂടെ KSTP റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകണം.

​നിർമ്മാണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Previous Post Next Post