Zygo-Ad

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഹരിതകർമ സേന മാതൃകയായി

 


ശ്രീകണ്ഠപുരം: പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ പഴയ തുണികൾക്കിടയിൽ നിന്നും ലഭിച്ച ഏഴായിരം രൂപ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. ചെങ്ങളായി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പെരുങ്കോന്ന് കോട്ടപ്പറമ്പിലെ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചത്.

വീട്ടിലെ പഴയ തുണികൾ ഹരിതകർമ സേനയ്ക്ക് കൈമാറിയ ശേഷമാണ് അതിനുള്ളിൽ പണം സൂക്ഷിച്ച കാര്യം വീട്ടമ്മയ്ക്ക് ഓർമ്മ വന്നത്. ഉടൻ തന്നെ വിവരം സേനാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തുണികൾക്കിടയിൽ നിന്നും പണം കണ്ടെത്തിയത്. ഹരിതകർമ സേനാംഗങ്ങളായ ലിജ, രജനി, തങ്കമണി, ലിനി എന്നിവർ ചേർന്നാണ് പണം ഉടമയ്ക്ക് കൈമാറിയത്.



Previous Post Next Post