Zygo-Ad

നാളെ കുടിവെള്ള വിതരണം മുടങ്ങും


തളിപ്പറമ്പ്: കുയിലൂരിൽ ജിക്ക പട്ടുവം കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങും.

തളിപ്പറമ്പ്, ആന്തൂർ, പയ്യന്നൂർ, ശ്രീകണ്ഠപുരം നഗരസഭകളിലും പട്ടുവം, പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ, കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, മാട്ടൂൽ, കടന്നപ്പള്ളി പാണപ്പുഴ, ഏഴോം, മാടായി, കുഞ്ഞി മംഗലം, ചെറുതാഴം, മലപ്പട്ടം, ഇരിക്കൂർ, ചെങ്ങളായി, ചിറക്കൽ, വളപട്ടണം എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷനിലെ പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളിലും ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങും.

ജനങ്ങൾ ശുദ്ധജലത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Previous Post Next Post