Zygo-Ad

ചിത്രം തെളിഞ്ഞു; കണ്ണൂരിലെ 11 മണ്ഡലങ്ങളിലായി 78 സ്ഥാനാർത്ഥികൾ;ഇനി പോരാട്ടത്തിന്റെ നാളുകൾ

 


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കണ്ണൂർ ജില്ലയിലെ അങ്കത്തട്ട് വ്യക്തമായി. ജില്ലയിലെ 11 മണ്ഡലങ്ങളിലായി ആകെ 78 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത് പേരാവൂർ മണ്ഡലത്തിലാണ് (12 പേർ). ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികളുള്ളത് പയ്യന്നൂർ മണ്ഡലത്തിലാണ് (4 പേർ).

പ്രധാന മണ്ഡലങ്ങളിലെ പോരാട്ട ചിത്രം ഇങ്ങനെ:

ശ്രദ്ധേയമായ പോരാട്ടങ്ങൾ:

 * ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയൻ (സിപിഐഎം), കെ. രഞ്ജിത്ത് (ബിജെപി), അഡ്വ. വി.പി. അബ്ദുൽ റഷീദ് (കോൺഗ്രസ്) എന്നിവർ പ്രധാനമായും ഏറ്റുമുട്ടുന്നു.

 * പേരാവൂർ: കെ.കെ. ശൈലജ ടീച്ചറും (സിപിഐഎം) നിലവിലെ എംഎൽഎ അഡ്വ. സണ്ണി ജോസഫും (കോൺഗ്രസ്) തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

 * മട്ടന്നൂർ: സനോജ് വി.കെ (സിപിഐഎം), ചന്ദ്രൻ തില്ലങ്കേരി (കോൺഗ്രസ്), ബിജു ഏളക്കുഴി (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.

 * അഴീക്കോട്: കെ.വി. സുമേഷും (സിപിഐഎം) അഡ്വ. കരീം ചേലേരിയും (ഐയുഎംഎൽ) തമ്മിൽ നേരിട്ടുള്ള പോരാട്ടം.

മണ്ഡല തിരിച്ചുള്ള സ്ഥാനാർത്ഥി കണക്ക്:

 * പയ്യന്നൂർ (4): ടി.ഐ. മധുസൂദനൻ (സിപിഐഎം), എ.പി. ഗംഗാധരൻ (ബിജെപി) തുടങ്ങിയവർ.

 * കല്യാശ്ശേരി (5): എം. വിജിൻ (സിപിഐഎം), അഡ്വ. രാജീവൻ കപ്പച്ചേരി (കോൺഗ്രസ്).

 * തളിപ്പറമ്പ് (10): പി.കെ. ശ്യാമള ടീച്ചർ (സിപിഐഎം), എൻ. ഹരിദാസ് (ബിജെപി) എന്നിവർക്കൊപ്പം വിമത ഭീഷണിയുമായി കൊയ്യം ജനാർദ്ദനനും രംഗത്തുണ്ട്.

 * ഇരിക്കൂർ (6): അഡ്വ. സജീവ് ജോസഫ് (കോൺഗ്രസ്), അഡ്വ. മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം).

 * കണ്ണൂർ (7): രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് സെക്കുലർ), അഡ്വ. ടി.ഒ. മോഹനൻ (കോൺഗ്രസ്), സി. രഘുനാഥ് (ബിജെപി).

 * തലശ്ശേരി (7): കാരായി രാജൻ (സിപിഐഎം), സാജു കെ.പി (കോൺഗ്രസ്), ഒ. നിധീഷ് (ബിജെപി).

 * കൂത്തുപറമ്പ് (9): ജയന്തി രാജൻ (ഐയുഎംഎൽ), പി.കെ. പ്രവീൺ (ആർജെഡി), അഡ്വ. ഷിജിലാൽ (ബിജെപി).

ഡമ്മി സ്ഥാനാർത്ഥികളും അപരന്മാരും പിൻവാങ്ങിയതോടെ വരും ദിവസങ്ങളിൽ മണ്ഡലങ്ങളിൽ പ്രചാരണം കൊഴുക്കും. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും മുന്നണികൾക്ക് തലവേദനയാകുന്നുണ്ട്.




Previous Post Next Post