തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍.
കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോൻ ആണ് പിടിയിലായത്. നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായ് തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി കാല പട്രോളിലാണ് യുവാവ് പിടിയിലായത്.
