Zygo-Ad

തളിപ്പറമ്പിൽ പത്രിക പിൻവലിച്ചില്ല : വിമതനെ കോൺഗ്രസിൽ നിന്നും പുറത്താക്കി


 തളിപ്പറമ്പ് : പാർട്ടി തീരുമാനം ലംഘിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചത്.

യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ജനാർദ്ദനൻ വിമതനായി രംഗത്തിറങ്ങിയത്. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട ടി.കെ. ഗോവിന്ദനെ സ്വീകരിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവർത്തകരുടെ വികാരം മാനിക്കാത്തതാണെന്ന് ജനാർദ്ദനൻ

 ആരോപിച്ചു. പത്രിക പിൻവലിക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് കൊയ്യം ജനാർദ്ദനൻ അറിയിച്ചിട്ടുണ്ട്. ഇതോടെ തളിപ്പറമ്പിൽ മത്സരം പ്രവചനാതീതമായിരിക്കുകയാണ്. എൽഡിഎഫിനായി പി.കെ. ശ്യാമളയും, യുഡിഎഫ് സ്വതന്ത്രനായി ടി.കെ. ഗോവിന്ദനും, എൻഡിഎ സ്ഥാനാർത്ഥിയായി എൻ. ഹരിദാസും പോർക്കളത്തിലുണ്ട്. കോൺഗ്രസ് വോട്ടുകൾ ജനാർദ്ദനൻ ഭിന്നിപ്പിക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ് 



Previous Post Next Post