Zygo-Ad

കണ്ണൂരില്‍ കെ. സുധാകരന് സ്വീകരണം നല്‍കും: ഡി.സി.സി ഓഫീസ് വളപ്പില്‍ പടക്കം പൊട്ടിച്ചു പ്രവര്‍ത്തകര്‍


കണ്ണൂർ: കണ്ണൂരില്‍ കെ. സുധാകരൻ എം.പിക്ക് ഉജ്ജ്വല സ്വീകരണം നല്‍കാൻ അദ്ദേഹത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകർ ഒരുങ്ങുന്നു.

ഡല്‍ഹിയിലുള്ള കെ. സുധാകരന് കണ്ണൂരിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് തീരുമാനം. കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സുധാകരനെ വാദ്യമേളങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിക്കുമെന്നാണ് വിവരം. 

കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡി. സി.സി ഓഫീസില്‍ പ്രവർത്തകർ പടക്കം പൊട്ടിച്ചു മുദ്രാവാക്യം വിളിച്ചു.

Previous Post Next Post