Zygo-Ad

കേരളത്തിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക; വേണം ജാഗ്രത


                              

കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാ വയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

അൾട്രാ വയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപം, ത്വക്ക് രോഗങ്ങൾ, നേത്ര രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. 

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ എന്നിവരും ചർമ്മ-നേത്ര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പുലർത്തണം.

Previous Post Next Post